Mahesh K Narayanan's Poems

മടക്കം

പറിച്ചു നടലിന്റെ അവസാന

കരവിരുത് “ഭൂമി

അനുഭവിപ്പിച്ചിട്ടേ

മടക്കിയയക്കൂ എന്ന്

പ്രകൃതിയും..

_മഹേഷ് നാരായണൻ_

 

വിട

പറഞ്ഞു പറഞ്ഞു അതിരുകടന്നു

കഴിഞ്ഞു,

ഒന്നുമില്ലാത്തിടത്തുനിന്നു

കൊട്ടിതുടങ്ങിയതായിരുന്നു,

കാര്യം

പറച്ചിലിനൊടുവിലിതെല്ലാം

നിങ്ങൾക്കു വേണ്ടിയാണ്,

വേവലാതിയിൽ ജീവിതം

കുരുത്തികുട്ടയിൽ പിടിച്ചെടുത്തത്.

ആർക്കും ആരുമാവാതെ ഇവിടെ

ആരൊക്കെയോ ആയി,

എങ്കിലും

നീയായിരുന്നിപ്പോഴുമെൻപ്രപഞ്ചം,

പ്രപഞ്ചത്തിലിരുന്നുള്ള

ചിന്തയ്ക്ക്യുഗാന്തരതയുണ്ട്,

നീ നിറമായിരുന്നപ്പോൾ ഞാൻ

കാഴ്ചയായിരുന്നു ,

ഞാൻ നാദമായിരുന്നപ്പോൾ നീയന്നു

കേൾവിയായി,

കാറ്റായിരുന്ന നാൾ ഞാൻ

മഴയായിരുന്നു, അഗ്നിയിരുന്നപ്പോൾ

അതിൻ ചൂടായിരുന്നു ഞാൻ,

ഞാനും നീയും കാലന്തരങ്ങളായി

ഇവിടെത്തന്നെയുണ്ട്,

ഇനി ചിലപ്പോൾ കണ്ടുമുട്ടിയെന്നുവരില്ല,

മടക്കം പറച്ചിലുകളുടെ യാത്രയിലാണ് നാം,

ഹൃദയം നുറുങ്ങുന്ന

വേദനയില്ലാതെഏറ്റു പറച്ചിലിൻ

മിഴി നീരില്ലാതെ വിട തരിക,

നീ സ്വസ്തയാവുക…

_മഹേഷ് നാരായണൻ –

 

താഴ്‌വര

നിശബ്ദതമായ ഒരിടത്ത്

ഇനി ഒറ്റക്കിരിക്കണം

പുറമെ ആടിത്തിമിർത്ത

മെയ്ക്കോലങ്ങൾ ഊരിയെറിണം

കൊട്ടിനോത്ത് താളം പിടിച്ച

ചുവടുകൾ ഇനി മറക്കണം

നഷ്ടപ്പെട്ട ഭൂതകാലത്തിന്റെ

ചുളുങ്ങിയ ഏടുകൾ പിച്ചിചീന്തണം

ഈ ഒറ്റയിരിപ്പിന്റെ അവസാനം

കലയുടെ ചൂളയൊരുങ്ങണം

സ്വപ്നങ്ങളിൽ തീർത്ത ചിന്തകളുടെ

അറിവിന്റെ കോണികൾ

ഉടച്ചു ചൂള പത്രത്തിലിടണം

കാച്ചിരുമ്പ് പോൽ പഴുത്ത് അത്

ലാവയായ് ഒഴുകി അറ്റമില്ലാത്ത

നിർമിതിയാകണം

ഈ താഴ്‌വാര കാണികൾക്കു

രസിക്കുന്ന ചോദ്യങ്ങളാവണം

പുതിയ മുഖത്തെഴുത്തോടെ

എന്റെ കുപ്പായം പരിചയമാവണം

ആശങ്കയില്ലാതെ സ്വസ്ഥമായി

ദൂരെ ആ വനിയിലൂടെ വെളിച്ചമായി

കാണാത്ത ചുവടോടെ നടന്നകലണം

മറ്റുള്ളവർക്ക് കാണുവാൻ..

_മഹേഷ്‌ കെ നാരായണൻ _